Friday, December 12, 2014





ദ്വിതീയ സോപാന്‍ ടെസ്ററിംഗ് ക്യാമ്പ്  GUPS, പഴയങ്ങാടി, 22-11-2014
 UID 2013 സംബന്ധിച്ച വിവരങ്ങള്‍............most urgent
for more details please visit www.ksbsg.in  UID Circular





Saturday, November 8, 2014

ശിശുദിനറാലി 2014
ഭാരത് സ്കൗട്ട്സ്&ഗൈഡ്സ് ഇരിക്കൂര്‍ ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 2014 നവംബര്‍ 14ന് വെള്ളിയാഴ്ച വമ്പിച്ച ശിശുദിനറാലിയും സമ്മേളനവും നടത്തുന്നു.
രാവിലെ 10മണിക്ക് ശ്രീകണ്ഠാപുരംMLP സ്കൂളില്‍ നിന്നാരംഭിക്കുന്ന റാലി ബസ് സ്ററാന്റില്‍ സമാപിച്ച് റോയല്‍ ട്രസ്ററ് ഹാളില്‍ സമ്മേളിക്കുന്നു.
കാര്യപരിപാടി
പ്രാര്‍ത്ഥന
സ്വാഗതം            : ശ്രീ. പി. ദിനേശന്‍ (ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി,BS&G)
അദ്ധ്യക്ഷത         : ശ്രീമതി കെ.വി.ഫിലോമിന (ജില്ലാ പഞ്ചായത്ത് മെമ്പര്‍)
ഉദ്ഘാടകന്‍        : ശ്രീ.സി.എഛ്.മേമി (ഇരിക്കൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്)
ആശംസ            : ശ്രീമതി.വി.പി.നസീമ (ഗ്രാമപഞ്ചായത്ത് മെമ്പര്‍)
                         : ശ്രീ.ജോയ് കെ.ജോസഫ് (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍)
                         : ശ്രീ. സി.സുധാകരന്‍ (BPO)
                         : .വി.പി.മോഹനന്‍ (അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി)
                         : ശ്രീ.സി.സി.മാമുഹാജി (വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട്)
                         : ശ്രീ.എം.ആര്‍.മണിബാബു (ജില്ലാ സെക്രട്ടറി,BS&G)
                         : ശ്രീ.കെ.വി.ബാലകൃഷ്ണന്‍ (ജില്ലാ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍, BS&G)
നന്ദി                   : ശ്രീ.ടി.ഗംഗാധരന്‍(അസിസ്ററന്റ് ഡിസ്ട്രിക്ററ് കമ്മീഷണര്‍,BS&G)

ഉപജില്ലയിലെ മുഴുവന്‍ സ്കൗട്ട്, ഗൈഡ് അദ്ധ്യാപകരും സ്കൗട്ട്,ഗൈഡ്,കബ്,ബുള്‍ബുള്‍ കുട്ടികളും യൂനിഫോമില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.;

Thursday, November 6, 2014

ലോഗ് വെരിഫിക്കേഷന്‍
തൃതീയസോപാന്‍ ലോഗ് വെരിഫിക്കേഷന്‍ 13-11-2014ന് രാവിലെ 10 മണി മുതല്‍ ഇരിക്കൂര്‍ BRC യില്‍..............തൃതീയ സോപാന് രജിസ്ററര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കുട്ടികളും ലോഗ് സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അറിയിക്കുന്നു. ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്.
ശിശുദിനറാലി
 ഇരിക്കൂര്‍ ഉപജില്ലയിലെ മുഴുവന്‍ സ്കൗട്ട്, ഗൈഡ്, കബ്, ബുള്‍ബുള്‍ കുട്ടികളും പങ്കെടുക്കുന്ന ശിശുദിനറാലി
14-11-14ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠാപുരത്ത്.................
DS ടെസ്ററ്
ദ്വിതീയ സോപാന്‍ ടെസ്ററിംഗ് ക്യാമ്പ്  22-11-2014ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഇരിക്കൂര്‍ BRC യില്‍...................

2014-15 വര്‍ഷത്തെ സെന്‍സസ് റിപ്പോര്‍ട്ട് താഴേക്കൊടുത്ത ഫോര്‍മാററില്‍ പൂരിപ്പിച്ച്  IMF, IRF തുകകള്‍ അടച്ച് റസീററ് നമ്പര്‍ സഹിതം 15-10-2014ന് മുമ്പായി സെക്രട്ടറിയെ ഏല്‍പ്പിക്കേണ്ടതാണ്. ഈ ലിസ്ററ് പ്രകാരമാണ്  പിന്നീട്  UID ക്ക് വേണ്ടി അപ് ലോഡ് ചെയ്യേണ്ടത്.
scan0031

scan0032

അറിയിപ്പ്
ഇതുവരെയും ബയോഡാററ സമര്‍പ്പിക്കാത്ത മുഴുവന്‍ യൂനിററ് ലീഡര്‍മാരും താഴേക്കൊടുത്തിട്ടുള്ള ബയോഡാററ പൂരിപ്പിച്ച് എത്രയും പെട്ടെന്ന് സെക്രട്ടറിവശം ഏല്‍പ്പിക്കേണ്ടതാണ്.(യൂനിഫോം ധരിച്ച ഫോട്ടോ ഒട്ടിക്കണം)
scan0030

Wednesday, November 5, 2014

എക്സിക്യുട്ടീവ് യോഗം
ഇരിക്കൂര്‍ LA എക്സിക്യുട്ടീവ് യോഗം 05-11-2014 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ഇരിക്കൂര്‍ BRC യില്‍ ചേരുന്നു. മുഴുവന്‍ എക്സിക്യുട്ടീവ് അംഗങ്ങളും ഭാരവാഹികളും കൃത്യസമയത്ത് യോഗത്തില്‍ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
അജണ്ട 
  •  TS ലോഗ് വെരിഫരക്കേഷന്‍
  •  ശിശുദിനറാലി
  •  DS ടെസ്ററ്
  •  കബ് ബുള്‍ബുള്‍ ഉത്സവം
  •  സെന്‍സസ് റിപ്പോര്‍ട്ട്
  •  മാപ്പിംഗ്, ഫസ്ററ് എയിഡ് കോഴ്സ്

Friday, October 31, 2014

അദാലത്ത്
സ്കൗട്ട്, ഗൈഡ് UIDയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി 1-11-2014 ശനിയാഴ്ച രാവിലെ 10 മണി  മുതല്‍ കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ ( IT@School) ) വെച്ച് അദാലത്ത് നടക്കുന്നു. ഇനിയും UID ലഭിക്കാത്ത സ്കൂളുകളിലെ യൂനിററ് ലീഡര്‍മാര്‍ വിശദവിവരങ്ങള്‍ സഹിതം ബന്ധപ്പെടാണ്ടതാണ്. UID ലഭിക്കാന്‍ ഇനി ഒരവസരം ലഭിക്കുന്നതല്ല.

Wednesday, October 8, 2014

സ്കൂള്‍ സാനിറേറഷന്‍ പ്രോഗ്രാം 2014
എല്ലാ സ്കൂള്‍ യൂനിററുകളും ഈ വര്‍ഷത്തെ സാനിറേറഷന്‍ പ്രവര്‍ത്തനങ്ങള്‍ 2014 ഒക്ടോബര്‍ 2 ന് തുടങ്ങി ഒരാഴ്ചക്കാലം  നടത്തേണ്ടതാണ്. സ്കൂള്‍ പ്രവര്‍ത്തി സമയത്തിനുശേഷം പരമാവധി ഒരു മണിക്കൂറെങ്കിലും ജോലി ചെയ്താല്‍ മതിയാകും. ക്ലാസ്സ് മുറികളുടെയും മൂത്രപ്പുരകളുടെയും ശുചീകരണം, ജലസംഭരണിയുടെ ശുചീകരണം, പൂന്തോട്ടനിര്‍മ്മാണം, കിണറും പരിസരവും ശുചീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. ഏതെങ്കിലും ഒരു പൊതു സ്ഥലമെങ്കിലും തെരഞ്ഞെടുത്ത് ശുചീകരണപ്രവര്‍ത്തനം നടത്തേണ്ടതാണ്. പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഇതോടൊപ്പം നല്‍കിയിട്ടുള്ള ഫോര്‍മാറ്റ് പ്രിന്റെടുത്ത് പൂരിപ്പിച്ച് 13-10-2014ന് മുമ്പായി AEO ഓഫീസില്‍ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങളും ഫോട്ടോകളും റപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിക്കാവുന്നതാണ്.
രാജ്യപുരസ്ക്കാര്‍ സംസ്ഥാനതല ടെസ്ററില്‍ പങ്കെടുക്കുന്ന യൂനിററുകള്‍ നിര്‍ബ്ബന്ധമായും സാനിറേറഷന്‍ പ്രൊമോഷന്‍ പ്രോജക്ററില്‍ പങ്കെടുത്തിരിക്കണം. DOCയുടെ ഒപ്പോടുകൂടി റിപ്പോര്‍ട്ടിന്റെ കോപ്പി രാജ്യപുരസ്ക്കാര്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
                                                            സെക്രട്ടറി,ഇരിക്കൂര്‍ ലോക്കല്‍ അസോസിയേഷന്‍
 scan0007

Sunday, October 5, 2014

 തൃതീയ സോപാന്‍ ടെസ്ററിംഗ് ക്യാമ്പ്
തളിപ്പറമ്പ് ജില്ലാ തൃതീയ സോപാന്‍ ടെസ്ററിംഗ് ക്യാമ്പ് ഒക്ടോബര്‍ 11ന് രാവിലെ ഒന്‍പത് മണി മുതല്‍ തളിപ്പറമ്പ് സ്കൗട്ട് ഭവനില്‍ നടക്കും. പങ്കെടുക്കുന്ന കുട്ടികളുടെ പേര് വിവരം യൂനിററ് ലീഡര്‍മാര്‍ 8-10-14ന്  മുമ്പായി എല്‍ എ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്

Monday, September 22, 2014

UID portal updated upto 9th September 2014. Please visit www.ksbsg.in for the UIDs of your unit members.

Sunday, September 21, 2014

പട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ് ക്യാമ്പ് 2014
ഇരിക്കൂര്‍ ലോക്കല്‍അസോസിയേഷന്‍ പട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ് ക്യാമ്പ് 2014 സെപ്തംബര്‍ 25 വ്യാഴം മുതല്‍ 28 ഞായര്‍ വരെ ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്നു. ഉപജില്ലയിലെ മുഴുവന്‍ സ്കൗട്ട്, ഗൈഡ് യൂനിറ്റുകളില്‍ നിന്നും പട്രോള്‍ ലീഡര്‍മാരെ (ഒരു യൂനിറ്റില്‍ നിന്ന് നാല് പേര്‍ മാത്രം)ക്യാമ്പില്‍ പങ്കെടുപ്പിക്കാന്‍ യൂനിറ്റ് ലീഡര്‍മാര്‍ ശ്രദ്ധിക്കേണ്ടതാണ്.
  • പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും മറ്റു വിവരങ്ങളും 9447800122 എന്ന നമ്പറില്‍ 23-9-14ന്  മുമ്പായി വിളിച്ചറിയിക്കുകയോ SMS ചെയ്യുകയോ ചെയ്യണം.
  •  രജിസ്ട്രേഷന്‍ ഫീസ് ഒരു കുട്ടിക്ക് 200രൂ.
  • ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ 25-09-2014 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
--------------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495534642 എന്ന നമ്പറില്‍ ബന്ധപ്പെടുക
--------------------------------------------------------------------------------------

Friday, September 19, 2014

ഇരിക്കൂര്‍ ലോക്കല്‍ അസോസിയേഷന്‍ എക്സിക്യട്ടീവ് യോഗം 19-9-2014ന് ഇരിക്കൂര്‍ ബി ആര്‍ സി (പഴയങ്ങാടി) യില്‍ ഉച്ചക്ക് 2-30ന്