Friday, December 2, 2016


ദ്വിതീയ സോപാന്‍ ടെസ്റ്റ്

ഇരിക്കൂര്‍ LA ദ്വിതീയ സോപാന്‍ ടെസ്റ്റ് 2016 ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഇരിക്കൂര്‍ BRC യില്‍  വെച്ച് നടക്കുന്നതാണ്. ലാഷിംഗ്,നോട്ടിംഗ് റോപ്പുകള്‍, ബാന്‍ഡേജ് ക്ലോത്ത്, നോട്ട് ബുക്ക്, പെന്‍, സ്റ്റാഫ് എന്നിവ കരുതണം. ഭക്ഷണം കൊണ്ടുവരണം. പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ നിര്‍ബ്ബന്ധമായും താഴെ കൊടുത്ത ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് കൊണ്ടുവരണം.(സ്കൌട്ട്, ഗൈഡ് വെവ്വേറ)

Sl No
Adm No.
UID
Name
Date of Birth
Pravesh Date


















IMF,IRFതുക ഇനിയും അടക്കാന്‍ ബാക്കിയുള്ളവര്‍ 10ന്  DS ടെസ്റ്റിന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. 
പട്രോള്‍ ലീസേര്‍സ് ട്രെയിനിംഗ് 2017 ജനുവരി 5,6,7,8 തിയ്യതികളിലും കബ് ബുള്‍ബുള്‍ ഉത്സവം 2017 ഫിബ്രുവരി 3,4 തിയ്യതികളിലും നടക്കും. സ്ഥലം പിന്നീട് അറിയിക്കുന്നതാണ്.
"സ്കൗട്ട് ഗൈഡ് വിദ്യാലയം ഹരിത വിദ്യാലയം" പരിപാടി യൂനിറ്റുള്ള എല്ലാ സ്കൂളുകളിലും നിര്‍ബ്ബന്ധമായും നടത്തണം.
Please complete DS Logs and submit at the time of Test

ദിനേശന്‍ പി
LA സെക്രട്ടറി
9495534642


Saturday, August 6, 2016


LAസെമിനാര്‍
ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് ഇരിക്കൂര്‍ ലോക്കല്‍ അസോസിയേഷന്‍ സെമിനാറും ജനറല്‍ കൗണ്‍സിലും 
12-08-2016 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഇരിക്കൂര്‍ ബി ആര്‍ സി യില്‍ വെച്ച് നടക്കുന്നതാണ്. മുഴുവന്‍ SM,GC,CM,FL ഉം കൃത്യസമയത്ത് യൂനിഫോമില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

പ്രധാന അറിയിപ്പുകള്‍
1.2016-17 വര്‍ഷത്തെ IMF,IRF പുതുക്കിയ നിരക്ക് പ്രകാരം (താഴെ നല്‍കിയിട്ടുണ്ട്) കൊണ്ടു വരേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ അടച്ചില്ലാത്തവര്‍ ആ വര്‍ഷങ്ങളിലേതും നിര്‍ബ്ബന്ധമായും അടക്കേണ്ടതാണ്.
2.സെന്‍സസ് റിപ്പോര്‍ട്ട് ഇല്ലാതെ IMF, IRFസ്വീകരിക്കുന്നതല്ല. സെന്‍സസ് റിപ്പോര്‍ട്ട് ഈ ബ്ലോഗില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
3.IMF, IRFഅടക്കേണ്ട അവസാന തീയ്യതി 12-08-2016 ആണ് (കബ്ബ്, ബുള്‍ബുള്‍, സ്കൗട്ട്, ഗൈഡ്)
4.തുക പിരിക്കുമ്പോള്‍ വിദ്യാലയത്തിന്റെ മേല്‍വിലാസം പിന്‍കോഡ് സഹിതം എഴുതണം. -മെയില്‍ അഡ്രസ്സും എഴുതണം.
5.IMF, IRFഅടക്കാത്ത യൂനിറ്റുകളിലെ കുട്ടികളെ ഒരു ടെസ്റ്റിനും പരിഗണിക്കുന്നതല്ല.

Item
LP
UP
HS
HSS
Open
IMF
Nil
20
50
100
Nil
IRF
5
10
10
10
10
Bulletin
80
80
80
80
80
IRF(Unit Leader)
50
50
50
50
50
Reg. Renewal
Nil
5
20
20
5

2015 -2016 വർഷത്തെ D S സർട്ടിഫിക്കറ്റ് സെമിനാറിൽ വിതരണംചെയ്യുന്നതാണ്‌ 

പി ദിനേശന്‍
LA
സെക്രട്ടറി
9495534642

census1
census2
Guides DS Result 2015-16



Monday, October 5, 2015

 പ്രധാന അറിയിപ്പുകള്‍

  ദ്വിതീയ സോപാന്‍ ടെസ്റ്റ്

ഇരിക്കൂര്‍ LA ദ്വിതീയ സോപാന്‍ ടെസ്റ്റ് ഒക്റ്റോബര്‍ 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഇരിക്കൂര്‍ BRC യില്‍  വെച്ച് നടക്കുന്നതാണ്. ലാഷിംഗ്,നോട്ടിംഗ് റോപ്പുകള്‍, ബാന്‍ഡേജ് ക്ലോത്ത്, നോട്ട് ബുക്ക്, പെന്‍, സ്റ്റാഫ് എന്നിവ കരുതണം. ഭക്ഷണം കൊണ്ടുവരണം. പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍  താഴെ കൊടുത്ത ഫോര്‍മാറ്റില്‍ പൂരിപ്പിച്ച് കൊണ്ടുവരണം.(സ്കൌട്ട്, ഗൈഡ് വെവ്വേറ


Sl No
Adm No.
UID
Name
Date of Birth
Pravesh Date



















ഈ വര്‍ഷത്തെ സ്കൂള്‍ സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടത്തി ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട്  13 ന് മുമ്പായി LAസെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്.

IMF,IRFതുക ഇനിയും അടക്കാന്‍ ബാക്കിയുള്ളവര്‍ 10ന്  DS ടെസ്റ്റിന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. കഴിഞ്ഞ വര്‍ഷം അടക്കാത്തവര്‍ അതും ചേര്‍ത്ത് കൊണ്ടുവരണം.

LAയിലെ മുഴുവന്‍ യൂനിറ്റുകളുടെയും ചാര്‍ട്ടര്‍ നമ്പരും, യൂനിറ്റ് ലീ‍‍ഡര്‍മാരുടെ വാറണ്ട് നമ്പരും, സ്കൂളിന്റെ പോസ്റ്റല്‍ അഡ്രസ്സും, ഇ-മെയില്‍ അഡ്രസ്സും ഒക്ടോബര്‍ 13ന്  മുമ്പായി LAസെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്.

"വണ്‍ റുപ്പീ വണ്‍ വീക്ക് " പ്രവര്‍ത്തനം എല്ലാ സ്കൂളുകളിലും ഉടന്‍ ആരംഭിക്കണം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ യൂനിററുകളില്‍ നടന്ന പ്രവര്‍ത്തനത്തിന്റെ ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് LAസെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്.

സാന്ത്വന സന്ദേശയാത്ര വിജയിപ്പിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം

 ഇനിയും UID ലഭിച്ചിട്ടല്ലാത്ത യൂനിറ്റ് ലീഡര്‍മാര്‍ അവരുടെ പേര്, റാങ്ക്, ജനനതീയ്യതി, മൊബൈല്‍ നമ്പര്‍ എന്നിവ ഒക്ടോബര്‍ 10ന്  മുമ്പായി  LAസെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

പി. ദിനേശന്‍
 LAസെക്രട്ടറി
9495534642       dinesankoyyam@gmail.com

Tuesday, September 15, 2015

പട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ്

ഇരിക്കൂര്‍ LAപട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ് സെപ്ററംബര്‍ 18 മുതല്‍ 20 വരെ നെല്ലിക്കുറ്റി GMUPSലും സെ.അഗസ്റ്റ്യന്‍ HSലുമായി നടക്കുന്നു. ഒരു യൂനിറ്റില്‍ നിന്ന് നാലു പേരില്‍ കൂടുതല്‍ ഒരു കാരണവശാലും പ്രവേശിപ്പിക്കുകയില്ല. 18-9-15 ന് രാവിലെ 9-30ന് റിപ്പോര്‍ട്ട് ചെയ്യണം. ലാഷിംഗ്,നോട്ടിംഗ് റോപ്പുകള്‍, ബാന്‍ഡേജ് ക്ലോത്ത്, നോട്ട് ബുക്ക്, പെന്‍,  എന്നിവയടക്കമുള്ള ക്യാമ്പ് കിറ്റ്,സ്റ്റാഫ് എന്നിവ കരുതണം. പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് (സ്കൌട്ട്, ഗൈഡ് വെവ്വേറെ, യൂനിറ്റിന്റെ പേരും നമ്പരും ചേര്‍ത്ത് ) കൊണ്ടുവരണം. എസ്കോര്‍ട്ടിംഗ് ടീച്ചര്‍മാര്‍ ക്യാംപില്‍ മുഴുവന്‍ സമയവും ഉണ്ടായിരിക്കണം. ക്യാമ്പ് ഫീസ് ഒരു കുട്ടിക്ക്  200രൂപ.


പി.ദിനേശന്‍

LAസെക്രട്ടറി, ഇരിക്കൂര്‍

സംശയങ്ങള്‍ക്ക്........9495534642 ല്‍ വിളിക്കുക

Monday, August 31, 2015

 അറിയിപ്പുകള്‍

 2014-15 വര്‍ഷം UID കിട്ടാത്ത കുട്ടികള്‍ക്ക് സെപ്തംബര്‍ 5 വരെ അപേക്ഷ നല്‍കാം. ഒരു കാരണവശാലും തീയ്യതി നീട്ടുന്നതല്ല. നേരത്തേ നല്‍കിയ അപേക്ഷകളില്‍ തെറ്റ് തിരുത്താനുണ്ടെങ്കില്‍ KSBSG Helpline (9249099990 ,9847249299, 9995661825) ല്‍ ബന്ധപ്പെടുക.

Scouters/Guiders UID സെപ്തംബര്‍ 15 നുള്ളില്‍ ലഭിക്കും. ഒക്റ്റോബര്‍ 15 നുള്ളില്‍ OGMS വഴി യൂനിറ്റ് രജിസ്ററര്‍ ചെയ്യണം.

PLT ക്യാംപ്  18-9-15 മുതല്‍ 20-9-15 വരെ നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യു പി സ്കൂളില്‍ വെച്ച് നടക്കും. ഒരു യൂനിറ്റില്‍ നിന്ന് നാലു പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പ്രവേശനഫീസ് ഒരു കുട്ടിക്ക് 200 രൂപ.

DS ടെസ്റ്റ് 26-9-2015നു്  ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഇരിക്കൂര്‍ BRC യില്‍ വെച്ച് നടക്കും. 
ടെസ്റ്റില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര് (English capital letter), ജനനതീയ്യതി, പ്രവേശ്, പ്രഥമസോപാന്‍ തീയ്യതിഎന്നിവ അടങ്ങുന്ന ലിസ്റ്റ് (സ്കൌട്ട്, ഗൈഡ് വെവ്വേറെ) ടെസ്റ്റിന് ഒരാഴ്ച 
മുമ്പായി കിട്ടത്തക്കവിധം നേരിട്ടോ ഇ-മെയില്‍ വഴിയോ അയച്ചുതരേണ്ടതാണ്. ലിസ്റ്റ് 
അയച്ചുതരാത്തവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നതല്ല.

കബ്, ബുള്‍ബുള്‍ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ ഏരോ അപേക്ഷ സംസ്ഥാന കാര്യാലയത്തില്‍ കിട്ടേണ്ട
അവസാന തീയ്യതി 10-9-2015. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ksbsg.in സൈറ്റ് സന്ദര്‍ശിക്കുക.

                                                                                         
 e-mail : dinesankoyyam@gmail.com                                       LA സെക്രട്ടറി 
                                                                                                 9495534642 


Wednesday, July 22, 2015


LA സെമിനാര്‍

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് ഇരിക്കൂര്‍ ലോക്കല്‍ അസോസിയേഷന്‍ സെമിനാര്‍ 28-7-15 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഇരിക്കൂര്‍ ബി ആര്‍ സി യില്‍ വെച്ച് നടക്കുന്നു.     മുഴുവന്‍ SM,GC,CM,FL ഉം
കൃത്യസമയത്ത് യൂനിഫോമില്‍ ​ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
                                                                                          LA സെക്രട്ടറി